വിമൻസ് ട്വന്റി-20 : ടീം പേൾ ചാമ്പ്യന്മാർ

Wednesday 21 September 2022 1:17 AM IST

ആലപ്പുഴ : കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പിങ്ക് വിമെൻസ് ട്വന്റി-20 ചലഞ്ചേഴ്‌സ് ടൂർണമെന്റിന്റെ മൂന്നാം സീസണിൽ ടീം പേൾ ചാമ്പ്യന്മാരായി. ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ടീം എമറാൾഡിനെ 20 റൺസിനു പരാജയപ്പെടുത്തിയാണ് ടീം പേൾ വിജയികളായത്.

ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ടീം പേൾ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. 47 പന്തിൽ നിന്ന് 65 റൺസ് നേടിയ മിന്നു മാണിയാണ് ടോപ് സ്‌കോറർ. എമറാൾഡിന്റെ ഇന്നിംഗ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 94 റണ്‍സിന് അവസാനിച്ചു. 37 പന്തിൽ നിന്ന് 33 റൺസെടുത്ത ദൃശ്യ.ഐ.വി എമറാൾഡിനു വേണ്ടി ബാറ്റിങ് പുറത്തെടുത്തു. മിന്നു മാണിയാണ് പ്ലെയർ ഓഫ് ദ ഫൈനലും പ്ലെയർ ഓഫ് ദ ടൂർണമെന്റും. ടൂർണമെന്റിലെ മികച്ച ബാറ്ററായി സജ്‌ന. എസും മികച്ച ബൗളറായി സൂര്യ സുകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഷാനി.ടി ആണ് മികച്ച ആൾറൗണ്ടർ. മിന്നു മാണിയാണ്. നജില മികച്ച യുവതാരമായി.

Advertisement
Advertisement