തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ

Wednesday 21 September 2022 1:45 AM IST

പാലക്കാട്: വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 53 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടത്തി. നാല് എ.ബി.സി കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. പാലക്കാട് 16 എണ്ണം, ചിറ്റൂർ15, ആലത്തൂർ 10, ഒറ്റപ്പാലം12 തെരുവുനായ്ക്കളെയാണ് വാക്സിനേഷന് വിധേയമാക്കിയത്. വാക്സിനേഷനോടൊപ്പം തന്നെ വന്ധ്യംകരണം പ്രക്രിയയും നടക്കുന്നുണ്ട്. ജില്ലയിൽ ഈ വർഷം ഇതുവരെ 6199 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പി.ആർ.ഒ. ഡോ. ജോജു ഡേവിസ് അറിയിച്ചു. ഇവയ്ക്ക് വാക്സിനേഷനും നടത്തുന്നുണ്ട്. നാല് എ.ബി.സി സെന്ററുകളിൽ 16 പട്ടിപിടുത്തക്കാരെ ഉപയോഗിച്ചാണ് ജില്ലയിൽ നിലവിൽ തെരുവുനായ വാക്സിനേഷൻ നടത്തുന്നത്.

Advertisement
Advertisement