കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം അവസാന ഘട്ടത്തിൽ

Wednesday 21 September 2022 1:49 AM IST

പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാർഡ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സമാന്തരമായി നടക്കുന്ന കെട്ടിട നിർമ്മാണം പൂർത്തിയായി. യാർഡ് മണ്ണിട്ടു നിരപ്പാക്കുന്ന പ്രവൃത്തികളും പൂർത്തിയായി. മുമ്പ് ഈ പ്രവൃത്തികൾ ചെയ്തിരുന്നെങ്കിലും മഴ പെയ്തതോടെ വീണ്ടും യാർഡിലെ മണ്ണ് റോളറുപയോഗിച്ച് നിരപ്പാക്കേണ്ട അവസ്ഥയായിരുന്നു. യാർഡിലെ അഴുക്കുചാൽ നിർമ്മാണ പ്രവൃത്തികളും പുതിയ യാർഡിന്റെ മതിൽ എന്നിവയുടെ നിർമ്മാണവുംേേ അന്തിമഘട്ടത്തിലാണ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പെയിന്റിംഗും വൈകാതെ ആരംഭിക്കും. കൂടാതെ കെ.എസ്.ആ‌ർ.ടി.സി സ്റ്റാൻഡിന്റെ രണ്ടിടത്ത് പൂന്തോട്ടങ്ങളും ഒരുക്കും. യാർഡ് നിർമ്മാണത്തിന്റെ മിനുക്ക് പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓണത്തിന് ബസ് സ്റ്റാൻഡ് തുറാക്കാൻ ശ്രമിച്ചെങ്കിലും അതിനിടയ്ക്ക് പെയ്ത ശക്തമായ മഴ കാരണം പണി നീണ്ടു പോയി.

നിർമ്മാണത്തിന് 8.5 കോടി രൂപ

ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫണ്ടിൽ നിന്നുള്ള 8.5 കോടി രൂപ ഉപയോഗിച്ചാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

യാർഡിൽ മെറ്റൽ വിരിച്ചു തുടങ്ങി

കെ.എസ്.ആർ.ടി.സി യാർഡിൽ മെറ്റൽ വിരിച്ചു തുടങ്ങി. മൂന്ന് പാളികളിലായാണ് മെറ്റൽ വിരിക്കുന്നത്. ഓരോ പാളി പൂർത്തിയാകുമ്പോഴും തദ്ദേശ വകുപ്പ് എൻജിനിയറിംഗ് വിഭാഗം അധികൃതർ പരിശോധന നടത്തും. ഗുണനിലവാരം പരിശോധിച്ച് ഇവരുടെ അനുമതി ലഭിച്ചാൽ മാത്രമേ അടുത്ത ഘട്ടം തുടങ്ങാനാകൂ. പിന്നീടായിരിക്കും അടുത്ത് ഘട്ടം.

Advertisement
Advertisement