'ചെല്ലോ ഷോ"യ്‌ക്ക് ഇന്ത്യയുടെ ഓസ്കാർ എൻട്രി

Wednesday 21 September 2022 2:03 AM IST

ന്യൂഡൽഹി: പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി സിനിമ 'ചെല്ലോ ഷോ" (ലാസ്റ്റ് ഫിലിം ഷോ) 95-ാം ഓസ്കാറിന്റെ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ, വിവേക് അഗ്നിഹോത്രിയുടെ കാശ്മീർ ഫയൽസ്, സജിമോൻ പ്രഭാകറിന്റെ മലയൻകുഞ്ഞ് തുടങ്ങിയ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോയെ തിരഞ്ഞെടുത്തത്.

റോയ് കപൂർ ഫിലിംസിന്റെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിച്ച ചിത്രം ഒക്ടോബർ 14ന് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. സമയ് എന്ന ഒമ്പതുവയസുകാരന് സിനിമയോടുള്ള ആവേശമാണ് ചെല്ലോ ഷോയുടെ ഇതിവൃത്തം. ഭവിൻ റബാരിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement