വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവും ഇല്ല, ആകെയുള്ളത് കാർന്നോമ്മാര് തന്ന പഴയ ചെമ്പാണ്; അമ്മുക്കുട്ടിയുടെ ഫോൺ മടക്കിത്തരണമെന്ന് പി സി ജോർജ്‌

Wednesday 21 September 2022 8:25 AM IST

കോട്ടയം: വീട്ടിൽ ബിരിയാണി ചെമ്പും നിക്ഷേപവുമില്ലെന്ന് മുൻ എം എൽ എ പി സി ജോർജ്. ആകെയുള്ളത് കാർന്നോമ്മാര് തന്ന പഴയ ചെമ്പാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ ഷോൺ ജോർജിന്റെ മകൾ അമ്മുക്കുട്ടിയുടെ ഫോൺ തിരിച്ചുതരണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

'അമ്മുക്കുട്ടി ടോം ആൻഡ് ജെറി കാണാൻ ഇപ്പോൾ എന്റെ ഫോണാണ് ഉപയോഗിക്കുന്നത്. കുഞ്ഞിന്റെ ഫോൺ മടക്കിത്തന്നാൽ നന്നായിരുന്നു. കുറച്ചെങ്കിലും ദയയുണ്ടെങ്കിൽ അമ്മുക്കുട്ടിയുടെ ഫോൺ മടക്കിത്തരണേ പിണറായീ.'- പി സി ജോർജ് കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പി സി ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. കുട്ടിയുടെ ഫോണടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കൊണ്ടുപോയിരുന്നു.