കലാമേളയും യാത്രയയപ്പും

Thursday 22 September 2022 12:02 AM IST
കെ ജിഒ എ കലാമേള നടൻ പാട്ട് കലാകാരൻ അജീഷ് മുചുകന്ന് ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.ജി ഒ.എ വടകര ഏരിയ കലാമേളയും മുൻകാല ഏരിയ നേതാക്കൾക്കുള്ള യാത്രയയപ്പും മുൻസിപ്പൽ പാർക്കിൽ നടന്നു. നാടൻപാട്ട് കലാകാരൻ അജീഷ് മുചുകുന്ന് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.കെ.ഹരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജി.ഒ.എ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.രാജൻ,​ ജില്ലാ കമ്മിറ്റി അംഗം ടിരാജൻ എന്നിവർ പ്രസംഗിച്ചു. കെ.ജി.ഒ.എ മുൻ ഏരിയ പ്രസിഡന്റ് അശോകൻ പി , മുൻ ഏരിയാ ട്രഷറർ രാജേന്ദ്രൻ കെ.വി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സജീവൻ ടി.സി , വിപിൻ കെ.എം, ഡോ. പരിമൾ കെ.എം പവിത്രൻ എന്നിവർ നേതൃത്വം നൽകി. ഏരിയാസെക്രട്ടറി പി.പി.സുധീഷ് സ്വാഗതം പറഞ്ഞു.

Advertisement
Advertisement