ഗവർണർ ജനങ്ങളോട് മാപ്പ് പറയണം:ജനതാദൾ

Wednesday 21 September 2022 11:37 PM IST

തിരുവനന്തപുരം:ഭരണഘടനയ്ക്ക് വിധേയമായി സർക്കാരിന് സഹായവും ഉപദേശവും നൽകേണ്ട ഗവർണർ എതെങ്കിലും സംഘടനയുടെ വക്താവായി പ്രവർത്തിക്കുന്നത് ശരിയല്ലെന്ന് ജനതാദൾ എസ് സംസ്ഥാന ജന.സെക്രട്ടറി വി. മുരുകദാസ് പറഞ്ഞു. ഗവർണർ ആർ.എസ്.എസ് മേധാവിയെ അങ്ങോട്ട് ചെന്ന് കണ്ടത് പദവിയോടുള്ള അവഹേളനമാണ്. ഇതിന് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം.