ലോകം എനിക്കെതിരെ തിരിഞ്ഞാലും ഇത് ഞാൻ പാലിക്കും; പിറന്നാൾ ദിനത്തിൽ അമൃത മകൾക്ക് നൽകിയ പ്രോമിസ്, ആഘോഷത്തിൽ പങ്കുചേർന്ന് ഗോപി സുന്ദർ

Thursday 22 September 2022 10:53 AM IST

മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറും അമൃതയുടെ സഹോദരി അഭിരാമിയുമൊക്കെ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പാപ്പുവിന്റെ കുഞ്ഞുന്നാളിലെ ചിത്രങ്ങൾക്കൊപ്പം ഹൃദയസ്‌പർശിയായ ഒരു കുറിപ്പും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്.

'അവളുടെ ആദ്യത്തെ ചിരി. എന്നെ മത്ത് പിടിപ്പിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി. എന്റെ പാപ്പു... ബേബീ, മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും നിന്റെ പുഞ്ചിരി ഇതുപോലെ കാത്തുസൂക്ഷിക്കുമെന്ന് ഞാൻ നിന്നോട് പ്രോമിസ് ചെയ്യുന്നു. മമ്മി നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. ഏറ്റവും കരുത്തുള്ളവളാണ് നീ. പിറന്നാൾ ആശംസകൾ കൺമണീ...നീയാണ് എന്റെ ജീവിതം.'- എന്നാണ് ചിത്രത്തിനൊപ്പം അമൃത കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ പാപ്പുവിന് ആശംസകളറിയിച്ചിരിക്കുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായി പാപ്പുവിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. "പാപ്പു ആൻഡ് ഗ്രാൻഡ്മ്മ" എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളൊക്കെ പാപ്പു പങ്കുവയ്ക്കാറുണ്ട്.