അഭിരാമിയുടെ മരണം : ബി.ജെ.പി ജനറൽ ആശുപത്രി മാർച്ച് നടത്തി

Friday 23 September 2022 12:55 AM IST

പത്തനംതിട്ട : പെരുനാട്ടിൽ പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് യഥാസമയം ചികിത്സാ നൽകുന്നതിന് വീഴ്ചവരുത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടും ബി.ജെ.പി നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി.കുറുപ്പ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, കർഷകമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ രവീന്ദ്രവർമ്മ അംബാനിലയം, ജനറൽ സെക്രട്ടറിമാരായ എ.ആർ.രാജേഷ്, സുരേഷ് പുളിവേലിൽ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമാരവി, ജില്ലാ കമ്മിറ്റിയംഗം എം.എസ്.മുരളി, മണ്ഡലം ഭാരവാഹികളായ വിദ്യാധിരാജൻ, വി.എസ്.അനിൽ, രഞ്ജിനി അടകൽ, സതീഷ് കുമാർ, സുരേഷ് കോയിക്കൽ, പ്രകാശ് കൂടൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.എസ്.പ്രകാശ്, ജില്ലാ ഐ.ടി ഇൻ ചാർജ് അനീഷ് കുമ്പഴ, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാർ, ലക്ഷ്മി ഓമല്ലൂർ, പ്രമോദ് കുമാർ, രശ്മി മനോജ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement