ലഹരി വിരുദ്ധ ബോധവത്കരണ റാലി

Thursday 22 September 2022 10:09 PM IST
ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ റാലി കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ എ. മുരളീധരൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം. അനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ. അബ്ബാസ്,വാർഡ് മെമ്പർ ഹരിദാസൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ. വിനോദ് എന്നിവർ സംസാരിച്ചു. ബാപ്പുജി പാർക്ക് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു.

കടമ്പഴിപ്പുറം,കാട്ടുകുളം, ശ്രീകൃഷ്ണപുരം,കരിമ്പുഴ എന്നീ വിദ്യാലയങ്ങളിലെ എസ്.പി.സി യൂണിറ്റുകൾ, ജെ.ആർ.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി, ട്രോമാകെയർ യൂണിറ്റ് ശ്രീകൃഷ്ണപുരം, കരിമ്പുഴ, എൻ.എസ്.എസ് വളണ്ടിയേഴ്സ് എൻജിനിയറിംഗ് കോളേജ്, വി.ടി.ബി കോളേജ് വിദ്യാർത്ഥികൾ വിവിധ ക്ലബ്ബുകൾ എന്നിവർ റാലിയിൽ പങ്കെടുത്തു.

ശ്രീകൃഷ്ണപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ റാലി കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Advertisement
Advertisement