ദേശീയ ഗെയിംസ് : കേരളത്തിന്റെ ആദ്യ സംഘം പുറപ്പെട്ടു

Thursday 22 September 2022 10:39 PM IST

തിരുവനന്തപുരം : ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ ആദ്യ സംഘം യാത്ര തിരിച്ചു. 15 അംഗ പുരുഷ നെറ്റ്ബാൾ ടീമാണ് ഇന്നലെ വൈകിട്ട് 3.40ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭാവ്നഗർ എക്സ്പ്രസിൽ യാത്ര തിരിച്ചത്. ജോസ് മോനാണ് ടീം ക്യാപ്ടൻ. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം എസ്.നജുമുദ്ദീനാണ് ടീം മാനേജർ.കേരളത്തിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ പുരുഷ നെറ്റ്ബാൾ ടീം വെങ്കലം നേടിയിരുന്നു.

കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി രാജീവ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ,വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് തുടങ്ങിയവർ ടീമിനെ യാത്രയാക്കാനെത്തിയിരുന്നു. 29നാണ് അഹമ്മദാബാദിൽ ഗെയിംസിന്റെ ഒൗദ്യോഗിക ഉദ്ഘാടനമെങ്കിലും നെറ്റ്ബാൾ മത്സരങ്ങൾ 26ന് ഭാവ്നഗറിൽ തുടങ്ങും. ബാസ്കറ്റ് ബാൾ,വോളിബാൾ മത്സരങ്ങളും വോളിബാൾ മത്സരങ്ങളും ഭാവ് നഗറിലാണ് നടക്കുന്നത്.

Advertisement
Advertisement