തരൂരിനെ ഐ.ടി സമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി

Friday 23 September 2022 4:45 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി (ഐ.ടി) സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് ഡോ. ശശി തരൂർ എം.പിയെ നീക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സ്‌പീക്കർ ഓം ബിർളയ്ക്ക് കോൺഗ്രസ് പരാതി നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്ന് സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി സ്പീക്കർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ലോക്‌സഭയിൽ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂർ അദ്ധ്യക്ഷനായിരിക്കെയാണ് ഡാറ്റാ ചോർച്ചയുടെ പേരിൽ ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളെ സമിതി വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഐ.ടി സമിതിക്ക് പകരം കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിന് ലഭിച്ചേക്കും.