മലയാളി സൈനികനെ കാശ്മീരിൽ വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി

Friday 23 September 2022 6:33 PM IST

ആലപ്പുഴ:ജമ്മു കാശ്മീരിൽ മലയാളി ജവാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ.കണ്ണൻ (27) ആണ് സ്വയം വെടിയുതിർത്ത് മരിച്ചത്.ഡ്യൂട്ടിയ്ക്കിടയിൽ കണ്ണൻ സ്വയം വെടിവെച്ച് മരിച്ചതായി വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്. അവധി ചെലവവിക്കാൻ നാട്ടിലുണ്ടായിരുന്ന കണ്ണൻ ഏതാനും ദിവസങ്ങൾ മുൻപാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

നാളെ വൈകുന്നേരം 7 മണിയോടെ വിമാന മാർഗം നാട്ടിലെത്തിക്കുന്ന മൃതദേഹം തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും.