അടൂരിൽ ഹർത്താൽ സമാധാനപരം
Saturday 24 September 2022 1:19 AM IST
അടൂർ : ഹർത്താലിൽ അടൂരിൽ ജനജീവിതം നിശ്ചലമായി. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും 24 സർവീസുകൾ നടത്തി. ഇതിൽ കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ സർവീസും ഉൾപ്പെടും. കനത്ത പൊലീസ് കാവലായിരുന്നു അടൂരിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇന്നലെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സ്വകാര്യ വാഹനങ്ങൾക്ക് സഞ്ചാരതടസമുണ്ടായില്ല. പൊലീസ് വിവിധ കേന്ദ്രങ്ങളിൽ ജാഗ്രതതോടെ നിലയുറപ്പിച്ചതോടെ അനിഷ്ടസംഭവങ്ങൾ ഒഴിവായി.