കൊച്ചി ഇൻഫോപാർക്കിൽ ഐ.ബി.എം ഓഫീസ്

Saturday 24 September 2022 3:49 AM IST

 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

കൊച്ചി: ഐ.ബി.എം സോഫ്‌റ്റ്‌വെയർ ഇന്ത്യ ലാബ്‌സ് കൊച്ചി ഇൻഫോപാർക്കിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, വ്യവസായമന്ത്രി പി. രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഐ.ബി.എമ്മിന്റെ മുതിർന്ന ഓഫീസർമാരുമായി ചർച്ച നടത്തി. ഐ.ടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ വി. ഖേൽക്കർ, ഐ.ബി.എം ഇന്ത്യ പ്രോഗ്രാം ഡയറക്ടർ ആൻഡ് ട്രാൻസ്‌ഫർമേഷൻ ലീഡ് ഹർപ്രീത് സിംഗ്, ഐ.ബി.എം വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ, ഐ.ബി.എം ഇന്ത്യ ജനറൽ മാനേജർ സന്ദീപ് പാട്ടീൽ, ഡേറ്റ, എ.ഐ ആൻഡ് ഓട്ടോമേഷൻ ജനറൽ മാനേജർ ദിനേശ് നിർമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.