കാട്ടാക്കട സംഭവം: അറസ്റ്റ് വൈകുന്നതെന്തെന്ന് ഹൈക്കോടതി
Saturday 24 September 2022 12:47 AM IST
കൊച്ചി: കാട്ടാക്കടയിൽ പിതാവിനെയും മകളെയും ആക്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ അറസ്റ്റുചെയ്യാൻ വൈകുന്നതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികൾ ഒളിവിലാണെന്ന് സർക്കാർ മറുപടി നൽകി. പ്രതികളെ സസ്പെൻഡ് ചെയ്തു. ഇനി നടപടിയെടുക്കേണ്ടത് പൊലീസാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കെ.എസ്.ആർ.ടി.സി എം.ഡി മാപ്പുപറഞ്ഞതിനെ അഭിനന്ദിച്ചു. ബഹുഭൂരിപക്ഷം ജീവനക്കാരും നന്നായി പെരുമാറുന്നവരാണ്. ചിലർ മോശമാവുമ്പോൾ എല്ലാവരും മോശക്കാരാണെന്ന ധാരണ വരും. കഴിഞ്ഞ ദിവസം ബസിൽ നിന്ന് കുട്ടി റോഡിൽ തെറിച്ചുവീണ സംഭവത്തിലും അലംഭാവമുണ്ടായില്ലേയെന്ന് കോടതി ചോദിച്ചു.