തടികൾ മാറ്റിയപ്പോൾ മുന്നിലെത്തിയത് ഒരാളല്ല, ഒരു പാമ്പിന് മുകളിൽ മറ്റൊന്ന്, കാണേണ്ട കാഴ്ച തന്നെ; കൊത്താനായി വാവയ്ക്ക് നേരെ
Saturday 24 September 2022 11:20 AM IST
തിരുവനന്തപുരം ജില്ലയിലെ അലത്തറക്കടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീട് പണി നടക്കുന്ന സ്ഥലത്തെ അടുക്കളയിൽ തടികൾ കൂട്ടിയിട്ടിരിക്കുന്നു. അവിടെയാണ് പണിക്കാർ പാമ്പിനെ കണ്ടത്. അണലി എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.
സ്ഥലത്തെത്തിയ വാവ തടികൾ മാറ്റുന്നതിനിടയിൽ ഒരു പാമ്പിനെ കണ്ടു, തൊട്ടടുത്തായി രണ്ടാമത്തെ പാമ്പും.ഒരു പാമ്പിന് മുകളിലായി മറ്റൊരു പാമ്പ് കാണേണ്ട കാഴ്ച തന്നെ, ഇതിനിടയിൽ ഒരു പാമ്പ് രണ്ടാമത്തെ പാമ്പിനെ കൊത്തി, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...