സംരംഭകത്വ പ്രോത്സാഹനം: ലിംഗസമത്വത്തിന് ഊന്നൽ നൽകുമെന്ന് മന്ത്രി വീണ ജോർജ്

Sunday 25 September 2022 3:14 AM IST

കൊച്ചി: വനിതാ സംരംഭകർക്കായി മികച്ച സാഹചര്യങ്ങൾ സൃഷ്‌ടിക്കാനും ലിംഗസമത്വത്തിന് ഊന്നൽനൽകി സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കുകയാണെന്ന് മന്ത്രി വീണാ ജോ‌ർജ് പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) നേതൃത്വത്തിലുള്ള ദ്വിദിന വിമൻ സ്റ്റാർട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉച്ചകോടിയിൽ 30 തത്സമയ സെഷനുകളിലായി 80ലേറെ പേർ സംസാരിച്ചു. 500ലധികം പ്രതിനിധികൾ പങ്കെടുത്തു. 100ലേറെ ഉത്പന്നങ്ങളും പ്രദർശിപ്പിച്ചു. ചലച്ചിത്രതാരം രമ്യാ നമ്പീശൻ മുഖ്യാതിഥിയായി. കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക സംബന്ധിച്ചു.