ആധാർ കാർഡ്; നിയന്ത്രണവും നിർബ്ബന്ധവും ആളുകളിൽ ആശങ്ക

Sunday 25 September 2022 12:30 AM IST

വടകര:ഒരു ഭാഗത്ത് നിയന്ത്രണം, മറുഭാഗത്ത് നിർബ്ബന്ധവും . ആധാർ കാർഡുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളുടെ നിലപാട് ആളുകളെ തൃശങ്കുവിലാക്കുന്നു. കേന്ദ്ര സർക്കാർ അടുത്തിടെ നല്കിയ ആധാർ കാർഡ് ആവശ്യത്തിന് കാർഡിലെ അവസാന നാലക്കനമ്പർ മാത്രം നല്കിയാൽ മതിയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒട്ടുമിക്ക സർക്കാർ നടപടികൾക്കും മുഴുവൻ ആധാർ നമ്പർ ആവശ്യപ്പെടുകയാണ്. ഒരു വ്യക്തിയുടെ ആധാർ കാർഡ് നമ്പറിൽ നിന്നും അയാളുടെതായ രഹസ്യമായിരിക്കേണ്ട വിവരങ്ങൾ മുഴുവൻ കണ്ടെത്താമെന്നതും ഇതു ദുരുപയോഗം ചെയ്തേക്കുമോ എന്നതുമാണ് ആധാർ നമ്പർ പരസ്യപ്പെടുത്തുന്നതിന് ആളുകൾ ഭയപ്പെടുന്നത്. പ്രത്യേകിച്ച് എ.ടി.എം കാർഡുമായി ആധാർ ബന്ധപ്പെട്ടുകിടക്കുന്ന സാഹചര്യത്തിൽ ആശങ്ക കൂട്ടുകയാണ്. കൂടാതെ പോഷകാഹാരം ഉറപ്പാക്കാനുള്ള അങ്കണവാടി സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതും ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ചില അങ്കണവാടിയിലെ കുട്ടികളുടെ രക്ഷിതാക്കൾ ആധാർ നമ്പർ നല്കുന്നതിന് വിമുഖത കാട്ടുകയാണ്. ഇതോടെ മുഴുവൻ കുട്ടികളുടെയും പോഷകാഹാര വിതരണത്തിന് തടസമായേക്കുമോ എന്ന ആശങ്കയിലുമാണ് ജീവനക്കാർ

Advertisement
Advertisement