കേരളവിഷന്റെ കെ-ടെൽ മൊബൈൽ സർവീസിന് തുടക്കം

Sunday 25 September 2022 3:44 AM IST

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംരംഭകത്വ കൺവെൻഷൻ കൊച്ചിയിൽ ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്തു. കേരളവിഷൻ കെ-ടെൽ മൊബൈൽഫോൺ സർവീസ്, ബ്രോഡ്ബാൻഡ് ഹെൽപ്പ് ഡെസ്ക് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയ‌ർ എന്നിവയുടെ ലോഞ്ചിംഗും നടന്നു. കെ-ടെൽ മൊബൈൽ സിം സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് നൽകി ജോൺ ബ്രിട്ടാസ് പുറത്തിറക്കി.

കെ-ടെൽ മൊബൈൽ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ വീട്ടിലും പുറത്തും ഒരുപോലെ വോയ്‌സ് സർവീസും ഇന്റർനെറ്റ് ബാൻഡ് വിഡ്ത്തും മറ്റ് വാല്യു ആഡഡ് സർവീസും ലഭ്യമാക്കാൻ കേരളാവിഷന് കഴിയും. കേരളവിഷൻ ന്യൂസ് ചാനലിന്റെ റീലോഞ്ചിംഗ് പ്രൊമോയുടെ പ്രകാശനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു.
സി.ഒ.എ പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.

മുൻ ജനറൽ സെക്രട്ടറി കെ.ഗോവിന്ദൻ, സി.ഒ.എ ട്രഷറർ പി.എസ്.സിബി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എസ്.രജനീഷ്, കെ.സി.സി.എൽ പി.പി.സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement