എൻജിനിയറിംഗ് പ്രവേശനം കമ്പ്യൂട്ടർ സയൻസ് നമ്പർ വൺ

Sunday 25 September 2022 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനത്തിലെ ആദ്യത്തെ നൂറ് റാങ്കിൽ ഓപ്ഷൻ നൽകിയ 62 പേർക്കുള്ള ആദ്യ അലോട്ട്മെന്റിൽ അറുപത് പേരും തിരഞ്ഞെടുത്തത് കമ്പ്യൂട്ടർ സയൻസ്. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന ഡിമാൻഡാണ് ഇത്തവണ കമ്പ്യൂട്ടർ സയൻസിന് ലഭിച്ചത്. ഇത്തവണ ഈ ബ്രാഞ്ചുകൾ ഓരോ വിദ്യാർത്ഥികളാണ് തിരഞ്ഞെടുത്തത്.

കമ്പ്യൂട്ടർ സയൻസുമായി ബന്ധമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേ​റ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ആൻഡ് ബിസിനസ് സിസ്​റ്റംസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ഡേ​റ്റാ സയൻസ്), സൈബർ സെക്യൂരി​റ്റി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്),കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്​റ്റംസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (സൈബർ സെക്യൂരി​റ്റി) തുടങ്ങിയ ബ്രാഞ്ചുകൾക്കും ഡിമാന്റേറെയാണ്.

പതിവുപോലെ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗാണ് വിദ്യാർത്ഥികൾ ഏറ്റവും പ്രിയം. കൊല്ലം ടി.കെ.എം.കോളേജ്, തൃശൂർ ഗവ. കോളേജ്, ബാർട്ടൻഹിൽ കോളേജ്, മാർ അത്തണേഷ്യസ് എന്നീ കോളേജുകൾക്കും ആവശ്യക്കാരേറെയാണ്. ആദ്യ അലോട്ട്മെന്റിൽ 22,820 പേർക്കാണ് എൻജിനിയറിംഗ് പ്രവേശനം ലഭിച്ചത്. 13,209 വരെ റാങ്കുള്ളവർക്ക് വിവിധ ബ്രാഞ്ചുകളിൽ സ്റ്റേറ്റ് മെരിറ്റിൽ പ്രവേശനം ലഭിച്ചു. ആർക്കിടെക്ചറിൽ 180പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. അവസാന റാങ്ക്, അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിലുള്ള ഫീസ് 26ന് ഉച്ചയ്ക്ക് മൂന്നിനകം ഫീസടയ്ക്കണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിലെത്തി പ്രവേശനം നേടേണ്ടതില്ല.

എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് നടപടികൾ തുടങ്ങി. ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഓപ്ഷൻ നൽകൽ എന്നിവയ്‌ക്ക് 27ന് ഉച്ചയ്ക്ക് മൂന്നുവരെ സമയമുണ്ട്. പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലേക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. രണ്ടാം അലോട്ട്മെന്റ് 30നാണ്.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ:
ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​വേ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്ത​ണ​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​രും​ ​അ​ല്ലാ​ത്ത​വ​രും​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​നി​ല​വി​ലെ​ ​ഹ​യ​ർ​ ​ഓ​പ്ഷ​നു​ക​ൾ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്ത​ണം.​ ​ഹ​യ​ർ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​രി​ക്കാ​നും​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്കാ​നും​ ​പു​തു​താ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​കോ​ളേ​ജ്,​ ​കോ​ഴ്സ് ​എ​ന്നി​വ​യി​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​നും​ 27​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നു​വ​രെ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച് ​ഫീ​സ​ട​യ്ക്കാ​ത്ത​വ​ർ,​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്തി​യാ​ൽ​ ​പോ​ലും​ ​നി​ല​വി​ലെ​ ​നി​ല​വി​ലെ​ ​അ​ലോ​ട്ട്മെ​ന്റും​ ​ഓ​പ്ഷ​നു​ക​ളും​ ​റ​ദ്ദാ​വും.
ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300