എൻ.എൻ.വി.എം ഫുട്ബോൾ ടൂർണമെന്റ്

Sunday 25 September 2022 12:55 AM IST

മരട്: മോസ്ക് റോഡ് റെസിഡന്റ്സ് അസോസിയേഷൻ 10-ാം വാർഷികത്തോട് അനുബന്ധിച്ച് സ്ഥാപക പ്രസിഡന്റ് എൻ.എൻ.വിശ്വംഭരന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന അഖിലകേരള ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് മുൻ അന്തർദേശീയ വനിതാതാരം സി.വി.സീന ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.ഡി. ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, കൗൺസിലർമാരായ ബേബി പോൾ, സി.ആർ. ഷാനവാസ്, ജെയിനി പീറ്റർ, സി.ടി. സുരേഷ്, എം.ആർ.ആർ.എ പ്രസിഡന്റ് എ.എം.മുഹമ്മദ്, സി.ജെ.സുജിൻ, ജോളി പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു. ആദ്യപാദത്തിലെ നാലു മത്സരങ്ങളും രണ്ട് ക്വാർട്ടർ ഫൈനലുകളും ഇന്നലെ നടന്നു.

Advertisement
Advertisement