അജ്ഞാത വാഹനം തട്ടി യുവതിക്ക് പരിക്കേറ്റു
Sunday 25 September 2022 1:52 AM IST
ചെങ്ങന്നൂർ: അജ്ഞാത വാഹനം തട്ടി കാറ്റിറിംഗ് സ്ഥാപനത്തിലെ ജീവനക്കാരിക്ക് പരിക്കേറ്റു. പത്തനംതിട്ട, മാന്താനം സ്വദേശി അജി പി.ആർ (53) നാണ് പരിക്കേറ്റത്. പുത്തൻകാവിൽ വിവാഹസത്ക്കാരത്തിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ ചെങ്ങന്നൂരിലേക്ക് വരുമ്പോൾ ആൽത്തറ ജംഗ്ഷനിൽ വച്ച് പിന്നാലെ എത്തിയ ഒാട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചുവീണ ഇവർക്ക് കാലിന് പരിക്കേറ്റു. ചെങ്ങന്നൂഡർ ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. മറ്റൊരു സ്കൂട്ടറിൽ പിന്നാലെവന്ന ഇതേ സ്ഥാപനത്തിലെ മറ്റൊരു യുവതിയേയും ഇടിച്ചു വീഴ്ത്തിയെങ്കിലും അവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.അപകടം ഉണ്ടാക്കിയ ഓട്ടോ നിറുത്താതെ പോയി