ഗ്രീൻഫീൽഡിലെ പിച്ചിന് ഗ്രീൻ സിഗ്നൽ

Sunday 25 September 2022 12:43 AM IST

ബി.സി.സി.ഐ ക്യൂറേറ്റർ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനുള്ള പിച്ച് പരിശോധിച്ചു

തിരുവനന്തപുരം : ഈ മാസം 28ന് നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ തയാറാക്കിയ പിച്ചുകൾ പരിശോധിക്കാനെത്തിയ ബി.സി.സി.ഐ ക്യൂറേറ്റർ സംതൃപ്തി രേഖപ്പെടുത്തി. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബി.സി.സി.ഐ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്.

കേരള ക്രിക്കറ്റ് അസോസിയേഷൻ ക്യൂറേറ്റർ ബിജു.എ.എമ്മിന്റെ നേതൃത്വത്തിൽ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീൽഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയാറെടുപ്പുകൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

Advertisement
Advertisement