ഭവന പദ്ധതി തട്ടിപ്പ് ആരോപണം: യൂത്ത് ലീഗ് ധർണ നടത്തി

Sunday 25 September 2022 12:59 AM IST
ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ.സലാം ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്: പാവപ്പെട്ട സാധാരണക്കാർക്ക് വീട് നിർമ്മാണത്തിനുള്ള സർക്കാർ പദ്ധതിയായ പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതികളുടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരായ സി.പി.എം നേതാക്കൾ അനധികൃതമായി നേടിയെടുത്തെന്നാക്ഷേപവുമായി യൂത്ത് ലീഗ്. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി മുൻസിപ്പാലിറ്റിയിൽ ധർണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ. സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ പഴേരി ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഗഫൂർ കൊൽക്കളത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഷറഫുദ്ധീൻ ചങ്ങലീരി, സമദ് പൂവക്കോടൻ എന്നിവർ സംസാരിച്ചു. സി. ഷഫീക് റഹ്മാൻ, നൗഷാദ് വെള്ളപ്പാടം, അഡ്വ.നൗഫൽ കളത്തിൽ, കെ.യു ഹംസ, കെ.സി അബ്ദുറഹ്മാൻ, ഹുസൈൻ കളത്തിൽ എന്നിവർ സംബന്ധിച്ചു.

മണ്ണാർക്കാട് യൂത്ത് ലീഗ് ധർണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ. സലാം ഉദ്ഘാടനം ചെയ്യുന്നു

Advertisement
Advertisement