ഗവർണർക്ക് ആർ.എസ്.എസ് രാഷ്ട്രീയം തലയ്ക്ക് പിടിച്ചു : ഇ.പി

Sunday 25 September 2022 1:23 AM IST

പോപ്പുലർ ഫ്രണ്ട് സംരക്ഷിക്കുന്നത് മുസ്ലീം താത്പര്യമല്ല

തിരുവനന്തപുരം : ഗവർണർക്ക് ആർ.എസ്.എസ് രാഷ്ട്രീയം തലയ്ക്ക് പിടിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. കർഷകസംഘം ജില്ലാ സമ്മേളനം നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർക്ക് എന്തോ തകരാർ സംഭവിച്ചു. ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. കേരളത്തിന്റെ വികസനം മുരടിപ്പിക്കുകയാണ് അദ്ദേഹം. അക്രമരാഷ്ട്രീയത്തിൽ തൽപ്പരരായ കോൺഗ്രസ് നേതൃത്വം സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. വർഗീയധ്രുവീകരണം തീവ്രമാക്കി അധികാരം ഉറപ്പിക്കാനാണ് ആർ.എസ്.എസ് നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസിന് ലക്ഷ്യബോധമില്ല. അവരെ വിലയ്‌ക്കെടുക്കാൻ കഴിയുന്ന സ്ഥിതിയാണ്. അവസരവാദ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. മുസ്ലിം സമുദായത്തിന്റെ താൽപ്പര്യമല്ല പോപ്പുലർ ഫ്രണ്ട് സംരക്ഷിക്കുന്നത്. ന്യൂനപക്ഷ വർഗീയതയെ ഭൂരിപക്ഷ വർഗീയതയിലൂടെ നേരിടാനാകില്ല. വർഗീയതയ്ക്ക് പരിഹാരം മതനിരപേക്ഷതയാണെന്നും ജയരാജൻ പറഞ്ഞു.

Advertisement
Advertisement