എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ ശത്രു മുസ്ളിംലീഗ്: പി.കെ.കുഞ്ഞാലിക്കുട്ടി
Sunday 25 September 2022 1:29 AM IST
മലപ്പുറം: എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയശത്രു മുസ്ളിംലീഗാണെന്ന് മുസ്ളിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി ലീഗ് ക്ഷീണിച്ച ഘട്ടങ്ങളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സഹായം തേടിയിട്ടില്ല. ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച സി.പി.എമ്മാണ് ഇപ്പോൾ ലീഗിനെ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത്. തീവ്രനിലപാടുകാരുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കി ലീഗിനെതിരെ അണിനിരത്തി ഇവരുടെ വളർച്ചയ്ക്ക് വളം നൽകിയത് സി.പി.എമ്മാണ്. കേരളത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐ-സി.പി.എം ധാരണയുണ്ടെന്ന് അറിയാവുന്നതിനാലാണ് കേന്ദ്ര ഏജൻസികൾ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് കേരള പൊലീസിനെ അറിയിക്കാതിരുന്നതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.