പ്രൊഫഷണൽ നാടകമേള
Monday 26 September 2022 12:11 AM IST
പറവൂർ: പറവൂർ ആർട്സ് സൊസൈറ്റിയുടെ പ്രൊഫഷനൽ നാടകമേളയ്ക്ക് മുനിസിപ്പൽ ടൗൺഹാളിൽ ഇന്ന് തുടക്കമാകും. ദിവസവും വൈകിട്ട് 6.30നാണ് നാടകം. 26ന് അമ്പലപ്പുഴ സാരഥിയുടെ 'സമം’, 27ന് തിരുവനന്തപുരം നമ്മൾ നാടകക്കാരുടെ "മധുര നെല്ലിക്ക. 28ന് കോഴിക്കോട് നാടകസഭയുടെ "പച്ചമാങ്ങ', 29ന് ആലപ്പി തിയറ്റേഴ്സിന്റെ "മഴ നനയാത്ത മക്കൾ', 30ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ "കോഴിപ്പോര്', ഒക്ടോബർ ഒന്നിന് ആലുവ അശ്വതിയുടെ "നിഴൽ' എന്നിവ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേള നടി കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്യും. പ്രവാസി വ്യവസായി മാനാടിയിൽ സജീവനെ ആദരിക്കും.