കലാകായിക മത്സരങ്ങൾ

Monday 26 September 2022 12:25 AM IST

പറവൂർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പറവൂരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പതിനാറ് ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഓണക്കളിയിൽ പെരുമ്പാവൂർ, എറണാകുളം, പറവൂർ എന്നിവ ആദ്യ മൂന്നു സ്ഥാനം നേടി. വടംവലിയിൽ കോലഞ്ചേരിയെ പരാജയപ്പെടുത്തി കളമശ്ശേരി ഒന്നാം സ്ഥാനം നേടി. കവളങ്ങാടും കൂത്താട്ടുകുളവും മൂന്നും നാലും സ്ഥാനങ്ങൾ നേടി. പ്രസംഗ മത്സരത്തിൽ പറവൂരിലെ മേഘന മുരളി വിജയിയായി. കോലഞ്ചേരിയിലെ ഗായത്രി ഷാജൻ രണ്ടും പള്ളുരുത്തിയിലെ അശ്വതി വൽസൻ മൂന്നും സ്ഥാനം നേടി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു.