വന്യജീവി വാരാഘോഷം; മത്സരങ്ങളിൽ പങ്കെടുക്കാം
Monday 26 September 2022 12:09 AM IST
കോഴിക്കോട് : ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിംഗ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. അവസാന തീയതി 30. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ്: 9447979028, 0471 2529303, ഷോർട്ട് ഫിലിം: 9447979103, 0487 2699017, യാത്രാ വിവരണം (ഇംഗ്ലീഷ്, മലയാളം): 9447979071, 0497 2760394. കൂടുതൽ വിവരങ്ങൾ വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.