ഹാർട്ടത്തണിന് സമാപനം
Monday 26 September 2022 12:24 AM IST
കൊച്ചി: ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 23ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും ആരംഭിച്ച ഹാർട്ടത്തൺ കൊച്ചിയിൽ സമാപിച്ചു. ഐ.എം.എ ഹൗസ് പരിസരത്ത് നടൻ ജയസൂര്യയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫ് ആണ് ഹാർട്ടത്തോണിന് നേതൃത്വം നൽകിയത്. തിരുവനന്തപുരത്ത് നിന്നും കാസർകോട് നിന്നും അങ്കമാലിയിൽ എത്തിയ ഹാർട്ടത്തോൺ രാവിലെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹാർട്ടത്തോണിൽ പങ്കെടുത്ത35 അംഗ സംഘം ആശുപത്രികളും പൊതുഇടങ്ങളിലും ബോധവത്കരണം നടത്തി.