സി.ടി. സുകുമാരൻ അനുസ്‌മരണം
Monday 26 September 2022 12:39 AM IST
കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സി.ടി. സുകുമാരനെ മുപ്പതാം വർഷത്തിൽ അനുസ്മരിക്കും. 28ന് വൈകിട്ട് 4.30ന് മുളന്തുരുത്തി കരവട്ടെക്കുരിശ് 'ആല'യിൽ ചേരുന്ന അനുസ്മരണയോഗം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. സാമ്പത്തിക വിദഗ്ദ്ധൻ ഡോ. എം. കുഞ്ഞാമൻ സ്മാരക പ്രഭാഷണം നടത്തും. കണ്ണൻ മേലോത്ത് രചിച്ച 'സി.ടി സുകുമാരൻ ഐ.എ.എസ്' എന്ന പുസ്തകം പ്രകാശനം ചെയ്യും. എം.പി.ഇ.ഡി.എ ചെയർമാനായിരിക്കെ 1992 സെപ്തംബർ 28നാണ് സുകുമാരൻ ചെന്നൈയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താൻ ട്രസ്റ്റ് രൂപീകരിക്കുന്ന ശ്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അനുസ്മരണ സമിതി കൺവീനർ സി.കെ. പ്രകാശ് അറിയിച്ചു.