ഭാരത് ബച്ചാവോ പ്രചാരണം

Monday 26 September 2022 1:43 AM IST

കൊച്ചി: രാഷ്ട്രീയ ജനതാദൾ എറണാകുളം ജില്ലാ കമ്മിറ്റി ആരംഭിച്ച 'ഭാരത് ബച്ചാവോ' പ്രചാരണം ഹൈക്കോടതി ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എൻ. സീനുലാൽ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.പി. രാധാകൃഷ്ണൻ, പി.ഡി.പി നേതാവ് മുജീബ് റഹ്മാൻ, മാക്ട ഫെഡറേഷൻ ചെയർമാൻ അജ്മൽ ശ്രീകണ്ഠാപുരം, കോഡസ് ബ്ലോക്ക് കമ്മിറ്റി അംഗം ബാലചന്ദ്രൻ, മുൻ ഡെപ്യൂട്ടി മേയർ പ്രേമകുമാർ, രാഷ്ട്രീയ ജനതാദൾ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.