ഹൃദയദിനാചരണവും ഹൃദയസംഗമവും

Monday 26 September 2022 2:47 AM IST

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലിസി ആശുപത്രിയുമായി സഹകരിച്ച് ലോക ഹൃദയദിനാചരണവും ഹൃദയസംഗമവും നടത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാ രംഗത്ത് ഡോക്ടർമാർക്ക് സമാനമായി നേഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപുരം അദ്ധ്യക്ഷത വഹിച്ചു. മുസിരീസ് സൈക്ലിംഗ് ക്ലബിനുള്ള മെമന്റോ ഭീമ ജുവലറി ചെയർമാൻ ബിന്ദു മാധവ് സമ്മാനിച്ചു. ഡോ. റോണി മാത്യു, ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ തുടങ്ങിയവർ സംസാരിച്ചു.