കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോ. സംരംഭക കൺവെൻഷൻ

Monday 26 September 2022 3:00 AM IST

കൊച്ചി: കേരളവിഷൻ, കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംരംഭക കൺവെൻഷൻ ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. സി.ഒ.എ പ്രസിഡന്റ് അബൂബക്കർ സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ചു. സഫാരി ടിവി മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.

സി.ഒ.എ മുൻ ജനറൽ സെക്രട്ടറിയും കെ.സി.സി.എൽ ചെയർമാനുമായ കെ.ഗോവിന്ദൻ, കെ.സി.സി.എൽ മാനേജിംഗ് ഡയറക്‌ടർ സുരേഷ് കുമാർ പി.പി., ന്യൂസ് തമിഴ് 24x7, ടി.സി.സി.എൽ ചാനലുകളുടെ ചെയർമാൻ ഷകീലൻ, ടൈംസ് നെറ്റ്‌വർക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സിനിമ ടിവി സി.ഇ.ഒ ഹിതേഷ് സഭർവാൾ, സി.ഒ.എ ജനറൽ സെക്രട്ടറി കെ.വി.രാജൻ, കെ.സി.ബി.എൽ എം.ഡി രാജ്‌മോഹൻ മാമ്പ്ര, സി.ഒ.എ ട്രഷറർ പി.എസ്. സിബി, കെ.സി.സി.എൽ സി.ഒ.ഒ എൻ.പത്മകുമാർ, ഡയറക്ടർ ജ്യോതികുമാർ തുടങ്ങിയവരും പങ്കെടുത്തു.

സി.ഒ.എ മുൻ പ്രസിഡന്റും കെ.സി.സി.എൽ സ്ഥാപക ചെയർമാനുമായിരുന്ന എൻ.എച്ച്.അൻവറിന്റെ സ്മരണയ്ക്കായുള്ള എൻ.എച്ച്.അൻവർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മാദ്ധ്യമ അവാർഡ് ബൈജുചന്ദ്രന് അഡ്വ.എ.എം. ആരിഫ് എം.പി സമ്മാനിച്ചു. ടെലിവിഷൻ അവാർഡുകളും വിതരണം ചെയ്തു. ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കെ.വിജയകൃഷ്ണൻ, ജൂറി ചെയർമാൻ ഡോ.സി.എസ്.വെങ്കിടേശ്വരൻ, ജ്യൂറി അംഗവും കേരളവിഷൻ ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്ററുമായ എം.എസ്.ബനേഷ്, ട്രസ്റ്റ് അംഗവും ലേക്ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ അഡ്വ.എസ്.കെ. അബ്ദുള്ള, കേബിൾ സ്‌കാൻ മാസിക സി.ഇ.ഒ എൻ.ഇ.ഹരികുമാർ എന്നിവർ സംസാരി​ച്ചു.