പ്രെഡിക്റ്റർ റേസ്

Monday 26 September 2022 12:52 AM IST

തൃക്കാക്കര: പി.ബി ചലഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ ആദ്യ പ്രെഡിക്റ്റർ റേസ് കാക്കനാട് ഇൻഫോപാർക് റോഡിൽ നടന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബേബി പി.വി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പങ്കെടുക്കുന്നവർ ഓടാൻ വേണ്ടിവരുന്ന സമയം മുൻകൂട്ടി പ്രവചിക്കണം. സമയം അറിയാനുള്ള ഉപാധികളുടെ സഹായം കൂടാതെ ഓട്ടം പൂർത്തിയാക്കണം. സുജിത് ടി.ആർ (മലപ്പുറം) ഒന്നാം സ്ഥാനവും മുല്ലപ്പള്ളി ഇബ്രാഹിം (മലപ്പുറം) രണ്ടാം സ്ഥാനവും സുബിൻ ജോർജ് (ആലുവ) മൂന്നാം സ്ഥാനവും നേടി. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബേബി പി.വി സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ എം.ഒ. വർഗീസ് അധ്യക്ഷത വഹിച്ചു .