പുതിയ ടി.വി.എസ് ജുപ്പീറ്റർ ക്ളാസിക് എത്തി

Monday 26 September 2022 3:16 AM IST

കൊച്ചി: ടി.വി.എസ് ജുപ്പീറ്റർ സ്കൂട്ടർ വിപണിയിലെത്തി ഇതിനകം സ്വന്തമാക്കിയത് 50 ലക്ഷത്തിലധികം ഉപഭോക്താക്കളെ. ഈ സന്തോഷം ആഘോഷമാക്കാനായി ടി.വി.എസ് അവതരിപ്പിക്കുന്ന പുത്തൻ പതിപ്പാണ് ജുപ്പീറ്റർ ക്ളാസിക്. ഡിസ്ക് ബ്രേക്കുകൾ,​ ഡയമണ്ട് കട്ട് അലോയ് വീലുകൾ,​ എൻജിൻ കിൽ സ്വിച്ച്,​ യു.എസ്.ബി ചാർജർ,​ പിലോൺ ബാക്ക് റെസ്‌റ്റ് എന്നിങ്ങ നെ നിരവധി പുതുമകൾ ഈ സ്‌പെഷ്യൽ എഡിഷനുണ്ട്. റീഗൽ പർപ്പിൾ,​ മിസ്‌റ്റീക് ഗ്രേ നിറഭേദങ്ങളിൽ ജുപ്പീറ്റർ ക്ളാസിക് ലഭിക്കും. ഇരുണ്ട തവിട്ടുനിറത്തിലെ ഇന്നർ പാനലുകൾ,​ പ്രീമിയം സ്വീഡ് ലെതറൈറ്റ് സീറ്റുകൾ,​ മിററുകളുടെ കറുപ്പഴക്,​ 3ഡി ബ്ളാക്ക് പ്രീമിയം ലോഗോ എന്നിവയും ആകർഷകമാണ്. 110 സി.സിയാണ് എൻജിൻ. മികച്ച കരുത്തും പെർഫോമൻസും ടി.വി.എസ് വാഗ്ദാനം ചെയ്യുന്നു.