ഫോക്‌സ്‌വാഗൻ ടൈഗൂൺ ആനിവേഴ്‌സറി സ്‌പെഷ്യൽ

Monday 26 September 2022 4:22 AM IST

കൊച്ചി: പ്രീമിയം മിഡ്‌-സൈസ് എസ്.യു.വി ശ്രേണിയിൽ ഫോക്‌സ്‌വാഗൻ അവതരിപ്പിച്ച് വൻ വിജയമായ ടൈഗൂൺ ഒന്നാംവാർഷികാഘോഷത്തിൽ. ഇതോടനുബന്ധിച്ച് പ്രത്യേക ആനിവേഴ്‌സറി എഡിഷനും ഫോക്‌സ്‌വാഗൻ പുറത്തിറക്കി. കുർക്കുമ യെല്ലോ,​ വൈൽഡ് ചെറി റെഡ് എന്നിവയ്ക്കൊപ്പം പുത്തൻ നിറഭേദമായ റൈസിംഗ് ബ്ളൂവിലും സ്‌പെഷ്യൽ എഡിഷൻ ലഭിക്കും. 6-സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഓപ്‌ഷനോട് കൂടിയ 1.0 ലിറ്റർ ടി.എസ്.ഐ എൻജിൻ,​ 6 സ്പീഡ് മാനുവൽ/ 7-സ്പീഡ് ഡി.എസ്.ജിയോട് കൂടിയ 1.5 ലിറ്റർ ടി.എസ്.ഐ ഇവോ എൻജിൻ എന്നിവയാണുള്ളത്. ​ 17.23 മുതൽ 19.20 കിലോമീറ്റർ വരെ മൈലേജ് പുത്തൻ ടൈഗൂൺ അവകാശപ്പെടുന്നു. അകത്തളത്തിലും പുറംമോടിയിലും ഉടനീളം ഒന്നാംവാർഷിക ബാഡ്ജിംഗ് കാണാം.