പുതുനിറത്തിൽ സ്‌പ്ളെൻഡർ പ്ളസ്

Monday 26 September 2022 2:28 AM IST

കൊച്ചി: ഹീറോയുടെ ജനപ്രിയ മോട്ടോർസൈക്കിളായ സ്‌പ്ളെൻഡർ പ്ളസിന് ഇനി പുതിയ നിറഭേദവും - സിൽവർ നെക്‌സസ് ബ്ളൂ. നിലവിലെ മാറ്റ് ഷീൽഡ് ഗോൾഡ്,​ ഫയർഫ്ളൈ ഗോൾ‌ഡൻ,​ ബ്ളാക്ക് വിത്ത് റെഡ്,​ ബ്ളാക്ക് വിത്ത് സിൽവർ,​ ബ്ളാക്ക് വിത്ത് പർപ്പിൾ,​ ഹെവി ഗ്രേ ഗ്രീൻ,​ ബീറ്റിൽ റെഡ്,​ ബമ്പിൾ ബീ യെല്ലോ എന്നീ ആകർഷക നിറഭേദങ്ങൾക്ക് പുറമേയാണ് പുത്തൻ ഷെയ്‌ഡും ഹീറോ നൽകിയത്. 70,​658 രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള ബൈക്കാണ് സ്‌പ്ളെൻഡർ സീരീസ്. പ്രതിമാസ ശരാശരി വില്പന 2.5 ലക്ഷം യൂണിറ്റുകളാണ്. 97.2 സി.സി എൻജിനാണ് സ്‌പ്ളെൻഡർ പ്ളസിനുള്ളത്. ഗിയറുകൾ നാല്. 7.9 ബി.എച്ച്.പി കരുത്തുള്ളതാണ് എൻജിൻ. ഇന്ധനടാങ്ക് ശേഷി 9.8 ലിറ്റർ.