യമഹയുടെ പുത്തൻ ഏറോക്‌സ് 155 മോട്ടോ ജിപി വിപണിയിൽ

Monday 26 September 2022 3:41 AM IST

കൊച്ചി: മാക്‌സി-സ്കൂട്ടർ ശ്രേണിയിൽ യമഹ വിപണിയിലെത്തിച്ച ഏറോക്‌സ് 155ന്റെ മോട്ടോ ജിപി എഡിഷന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു. 1.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്ത് യമഹയുടെ ബ്ളൂ സ്‌ക്വയർ പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ സ്കൂട്ടർ ബുക്ക് ചെയ്യാം. മെറ്റാലിക് ബ്ളാക്ക്,​ റേസിംഗ് ബ്ളൂ,​ ഗ്രേ വെർമിലോൺ നിറഭേദങ്ങളുണ്ട്. പുറമെ നേരത്തേ മോൺസ്‌റ്റർ എനർജി മോട്ടോ ജിപി എഡിഷനും യമഹ പുറത്തിറക്കിയിരുന്നു. 2021 സെപ്‌തംബറിലാണ് യമഹ ഏറോക്‌സ് 155ന്റെ ആദ്യ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയത്. 14.7 ബി.എച്ച്.പി കരുത്തുള്ളതാണ് 155 സി.സി. എൻജിൻ.