പുതിയ വ്യവസായ നയത്തിന്റെ കരടായി, വ്യവസായങ്ങൾക്കുള്ള ഭൂമിയുടെ തരംമാറ്റത്തിന് 50% ഇളവ് നൽകണം

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: വ്യവസായ ആവശ്യത്തിനു വേണ്ടിയുള്ള ഭൂമിയുടെ തരംമാറ്റത്തിന്, സംരംഭകർ അതിനായി ചെലവിടുന്ന തുകയുടെ 50 ശതമാനം ഇളവ് നൽകാൻ പുതിയ വ്യവസായ നയത്തിന്റെ കരടിൽ നിർദ്ദേശം.100 കോടിയോ അതിനു മുകളിലോ ഉള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. തരംമാറ്റിയ സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ ഈടാക്കുന്ന തുക പൂർണമായി ഒഴിവാക്കണം. കരട് നിർദ്ദേശമാണെങ്കിലും ഇത് നടപ്പാക്കാനാണ് വ്യവസായ വകുപ്പിന്റെ ആലോചന. ഇതിനായി റവന്യു, രജിസ്ട്രേഷൻ,​ ധന വകുപ്പുകളുമായി ചർച്ച നടത്തും.

വ്യവസായ പാർക്കുകളിലോ പുറത്തോ വനിതകൾ തുടങ്ങുന്ന സംരംഭങ്ങൾക്ക് സ്റ്രാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കണമെന്നും കരട് നിർദ്ദേശത്തിലുണ്ട്. വിദേശ രാജ്യങ്ങളിലേയ്ക്ക് ഭക്ഷണ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിനു വേണ്ടിയുള്ള വിവിധ സർട്ടിഫിക്കറ്റുകൾക്കായി സംരംഭകർ ചെലവിടുന്ന ഭീമമായ തുകയുടെ ഒരു വിഹിതം സർക്കാർ നൽകണം. 25 ലക്ഷം രൂപാവരെ നൽകാമെന്നാണ് നിർദ്ദേശം.

മറ്റ് നിർദ്ദേശങ്ങൾ

 സംസ്ഥാനത്തുള്ള സ്ഥലവും മറ്റും പരിഗണിച്ച് ഉത്തരവാദിത്വ വ്യവസായം പ്രോത്സാഹിപ്പിക്കണം.

 പ്രകൃതിക്ക് ഇണങ്ങുന്ന വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകണം.

 പരമാവധി വിഭവങ്ങൾ റീസൈക്കിൾ ചെയ്ത് പുനർനിർമ്മിക്കണം.​

 വ്യവസായങ്ങൾക്കായി വൈദ്യുതി ഉൾപ്പെടെ സ്വന്തമായി

ഉത്പാദിപ്പിക്കുന്നവർക്ക് 25 ലക്ഷം വരെ സഹായം നൽകണം

Advertisement
Advertisement