പോഷൻ അഭിയാൻ പദ്ധതിക്ക് ഇന്ന് തുടക്കം

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: പോഷൻ അഭിയാൻ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് വനിതാ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷൻ അഭിയാൻ.

ഇന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ പ്ലാനിംഗ് ഓഫീസിൽ നടക്കുന്ന അവബോധന ക്ളാസ്‌ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.ഡി ബിന്ദു വി.സി അദ്ധ്യക്ഷത വഹിക്കും. 29 ന് തിരുവനന്തപുരം നേമം വിക്ടറി സ്‌കൂളിൽ പോഷകാഹാരവും ആർത്തവ ശുചിത്വവും എന്ന വിഷയത്തിൽ ക്ളാസ് സംഘടിപ്പിക്കും. 28, 29 തീയതികളിൽ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിമൻസെൽ മുഖേന പാലാ അൽഫോൺസാ കോളേജ് വിദ്യാർത്ഥിനികൾക്കായി ഗ്രാൻഡ് ഐഡിയ കോൺഡന്റും, റെസിപ്പ് കോൺഡന്റും 30ന് സമ്മാനദാനവും കൗമാരക്കാരുടെ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധ ക്ലാസും നടത്തും.