പ്രായപരിധി വിനയാവും : തുറന്നടിച്ച് സി.ദിവാകരൻ
Monday 26 September 2022 12:00 AM IST
തിരുവനന്തപുരം: പാർട്ടിയിലെ സ്ഥാനമാനങ്ങൾ നിശ്ചയിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്താനുള്ള നീക്കം സംഘടനയ്ക്ക് വിനയാവുമെന്ന് മുതിർന്ന നേതാവ് സി.ദിവാകരൻ കേരളകൗമുദിയോട് പറഞ്ഞു. പ്രായപരിധി നടപ്പാക്കണമെങ്കിൽ പാർട്ടി ഭരണഘടന ഭേദഗതി ചെയ്യണം. സംസ്ഥാന സമ്മേളനത്തിൽ എടുക്കേണ്ട പൊതു മാനദണ്ഡത്തിന്റ മാർഗരേഖയിൽ കവിഞ്ഞ് ഒരു നിർദേശവും കേന്ദ്രനേതൃത്വം നൽകിയിട്ടില്ല. പുതുമുഖങ്ങൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകുന്നുണ്ട്. സംഘടനാ പരമായി തന്റെ അഭിപ്രായങ്ങൾ എവിടെയും പറയാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.