ശബരിമല റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലെങ്കിൽ നടപടി:മന്ത്രി റിയാസ്

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ ഒക്ടോബർ 5ന് ചീഫ് എൻജിനിയർമാർ ശബരിമല റോഡുകളിലൂടെ സഞ്ചരിക്കും. ചീഫ് എൻജിനിയർമാരുടെ റിപ്പോർട്ട് പരിശോധിച്ചശേഷം ഒക്ടോബർ 19, 20 തീയതികളിൽ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുമെന്നും റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റോഡുകളുടെ സ്ഥിതി അവലോകനം ചെയ്യാൻ ജില്ലാ കളക്ടർമാരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലേക്കുള്ള റോഡുകളെ 19 പ്രധാന റോഡുകളായും 7 സപ്ളിമെന്ററി റോഡുകളായും ലീഡിംഗ് റോഡുകളായും കാറ്റഗറി തിരിച്ചിട്ടുണ്ടെന്നും ഓരോ റോഡിന്റെയും അറ്റകുറ്റപ്പണിയുടെ ചുമതല ഓരോ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണെന്നും മന്ത്രി അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ ഒക്ടോബർ 19ന് പത്തനംതിട്ടയിൽ റിവ്യൂ മീറ്റിംഗ് ചേരും. കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വലിയ തീർത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും സീസണിന് ഏറെ മുമ്പ് ഇത്തരം ഒരു യോഗം ചേർന്നത് ഗുണകരമാകുമെന്നും സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് പറഞ്ഞു.

ഓൺലൈനായി റൂം ബുക്ക് ചെയ്യാം

തീർത്ഥാടകർക്കായി ശബരിമലയിലും എരുമേലിയിലുമുളള റസ്റ്റ് ഹൗസുകളിൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയതായും ഇതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇത്തവണ മുതൽ ഓൺലൈനായി ഡോർമെറ്ററി സൗകര്യവും ബുക്ക് ചെയ്യാനാകും.

തു​ട​ങ്ങാ​ത്ത​ ​റോ​ഡ് ​പ​ണി​ ​തീ​ർ​ത്തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ,​​​ ​പൊ​ട്ടി​ത്തെ​റി​ച്ച് ​മ​ന്ത്രി

ദീ​പു.​ആർ

തി​രു​വ​ന​ന്ത​പു​രം​:​ ​റോ​ഡു​ക​ളു​ടെ​ ​പേ​ര് ​കേ​ട്ട് ​ക​ണ്ണ് ​മി​ഴി​ക്കു​ക​യും​ ​ആ​രം​ഭി​ക്കാ​ത്ത​ ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ​ക​ള​വ് ​പ​റ​യു​ക​യും​ ​ചെ​യ്ത​ ​പൊ​തു​മ​രാ​മ​ത്ത് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​പൊ​ട്ടി​ത്തെ​റി​ച്ച് ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്. ശ​ബ​രി​മ​ല​ ​സീ​സ​ണി​ന് ​മു​ന്നോ​ടി​യാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പൊ​ട്ട​ൻ​ക​ളി​യി​ൽ​ ​മ​ന്ത്രി​ ​ക്ഷു​ഭി​ത​നാ​യ​ത്.​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ളും​ ​അ​വി​ട​ങ്ങ​ളി​ലെ​ ​പ്ര​ശ്ന​ങ്ങ​ളും​ ​മ​നഃ​പാ​ഠ​മാ​ത്തി​യ​ ​മ​ന്ത്രി​ ​സ്ഥി​തി​ ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​പ​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ര​സ്പ​ര​ ​ബ​ന്ധ​മി​ല്ലാ​ത്ത​ ​മ​റു​പ​ടി​യാ​ണ് ​ന​ൽ​കി​യ​ത്.​ ​പീ​രു​മേ​ട് ​എം.​എ​ൽ.​എ​ ​വാ​ഴൂ​ർ​ ​സോ​മ​ന് ​വ​ണ്ടി​പ്പെ​രി​യാ​ർ​ ​-​ ​ശ​ബ​രി​മ​ല​ ​സ​ത്രം​ ​റോ​ഡി​ന്റെ​ ​പോ​രാ​യ്‌​മ​ക​ൾ​ ​പ​രി​ഹ​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​റ​പ്പ് ​ന​ൽ​കി​യ​താ​ണ്.​ ​ഇ​ന്ന​ലെ​ ​മീ​റ്റിം​ഗി​ൽ​ ​ഇ​ത് ​വീ​ണ്ടും​ ​എം.​എ​ൽ.​എ​ ​ഉ​ന്ന​യി​ച്ച​പ്പോ​ൾ​ ​മ​ന്ത്രി​യു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​കെ.​എ​സ്.​ടി.​പി​ ​ചീ​ഫ് ​എ​ൻ​ജി​നീ​യ​ർ​ക്ക് ​മ​റു​പ​ടി​ ​ഇ​ല്ലാ​യി​രു​ന്നു.​ ​ചേ​റ്റു​പാ​റ​-​ ​ഏ​ല​പ്പാ​റ​ ​റോ​ഡി​ന്റെ​ ​ശോ​ച്യാ​വ​സ്ഥ,​ ​വ​ണ്ടി​പ്പെ​രി​യാ​റി​ൽ​ ​പാ​റ​മ​ട​ക്ക് ​ഇ​ട​ത്താ​വ​ള​ത്തി​ന്റെ​ ​ഭാ​ഗ​ത്തെ​ ​ക​ലു​ങ്ക് ​ത​ക​ർ​ന്ന​ത്,​ ​കൊ​ല്ലം​-​ ​തേ​നി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​മു​ണ്ട​ക്ക​യം​-​ ​കു​മ​ളി​ ​ഭാ​ഗ​ത്തെ​ ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​പ​ല​തി​നും​ ​യാ​ഥാ​ർ​ത്ഥ്യ​വു​മാ​യി​ ​പു​ല​ബ​ന്ധ​മി​ല്ലാ​ത്ത​ ​മ​റു​പ​ടി​ക​ളാ​ണ് ​ല​ഭി​ച്ച​ത്.​ ​മു​ണ്ട​ക്ക​യം​ ​-​ ​കു​മ​ളി​ ​റോ​ഡി​ൽ​ ​പ​ണി​ ​ആ​രം​ഭി​ച്ചെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ടെ​ൻ​ഡ​ർ​ ​എ​ടു​ത്ത​യാ​ൾ​ ​ഉ​പേ​ക്ഷി​ച്ച് ​പോ​യ​താ​യി​ ​എം.​എ​ൽ.​എ​ ​മാ​രാ​യ​ ​വാ​ഴൂ​ർ​ ​സോ​മ​നും​ ​ഡോ.​ജ​യ​രാ​ജും​ ​തി​രു​ത്തി. വ​ണ്ടി​പ്പെ​രി​യാ​ർ​ ​എ​ച്ച്.​എ​സി​ന് ​മു​ന്നി​ലെ​ ​ഗ​ർ​ത്ത​ത്തി​ൽ​ ​നാ​ട്ടു​കാ​ർ​ ​വാ​ഴ​വ​ച്ച​തും​ ​ത​നി​ക്ക് ​അ​ത് ​മാ​റ്റേ​ണ്ടി​വ​ന്ന​തും​ ​വി​വ​രി​ച്ച​ ​എം.​എ​ൽ.​എ​യോ​ട് ​എ​ൻ​ജി​നി​യ​റെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​മാ​റ്റി​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചു.​ ​ഫ​യ​ലു​ക​ൾ​ ​പ​ഠി​ക്കാ​നോ​ ​പ​രി​ശോ​ധി​ക്കാ​നോ​ ​മെ​ന​ക്കെ​ടാ​തെ​യാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ചി​ല​ർ​ ​എ​ത്തി​യ​ത്.​ ​ശ​ബ​രി​മ​ല​ ​റോ​ഡു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ഒ​ക്ടോ​ബ​ർ​ 19​ന് ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​മ​ന്ത്രി​ ​അ​ന്ത്യ​ശാ​സ​നം​ ​ന​ൽ​കി.​കാ​ര്യ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​വി​ല​യി​രു​ത്താ​ൻ​ ​ചീ​ഫ് ​എ​ൻ​ജീ​നീ​യ​ർ​മാ​രോ​ടും​ ​ക​ള​ക്ട​ർ​മാ​രോ​ടും​ ​നി​ർ​ദേ​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് ​റോ​ഡ്,​കെ​ട്ടി​ടം,​ ​പാ​ലം,​ ​ദേ​ശീ​യ​പാ​ത,​ ​കെ.​എ​സ്.​ടി.​പി,​ ​കെ.​ആ​ർ.​എ​ഫ്.​ബി​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​യോ​ഗ​ത്തി​ൽ​ ​സം​ബ​ന്ധി​ച്ചു.​ ​അ​മ്പ​തോ​ളം​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.