ഹർത്താൽ അക്രമം: 834 പേർ കരുതൽ തടങ്കലിൽ

Monday 26 September 2022 12:00 AM IST

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ വരെ 308 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1,287 പേർ അറസ്റ്റിലായി. 8,34 പേരെ കരുതൽ തടങ്കലിലാക്കി.കോട്ടയത്താണ് കൂടുതൽ അറസ്റ്റ്. 215 പേരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയത് തിരുവനന്തപുരം സിറ്റിയിലാണ്- 151 പേരെ.

പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളു​ടെ​ ​വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​റെ​യ്ഡ്

ക​ണ്ണൂ​ർ​:​ ​ജി​ല്ല​യി​ലെ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​പൊ​ലീ​സ് ​റെ​യ്ഡ് ​ന​ട​ത്തി.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​അ​ഞ്ചു​മു​ത​ൽ​ ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​ഒ​രേ​ ​സ​മ​യ​ത്താ​ണ് ​ക​ണ്ണൂ​ർ​ ​എ.​സി.​പി​ ​ടി.​കെ​ ​ര​ത്ന​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി​യ​ത്.​ ​ക​ണ്ണൂ​ർ​ ​ന​ഗ​ര​ത്തി​ന് ​പു​റ​മേ​ ​പാ​പ്പി​നി​ശേ​രി,​ ​വ​ള​പ​ട്ട​ണം,​ ​ഇ​രി​ട്ടി,​ ​മ​ട്ട​ന്നൂ​ർ,​ ​ക​ണ്ണ​പു​രം​ ​എ​ന്നീ​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലും​ ​റെ​യ്ഡ് ​ന​ട​ന്നു. ക​ണ്ണൂ​ർ​ ​സി​റ്റി​യി​ൽ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളു​ടെ​ ​വീ​ടു​ക​ൾ,​ ​താ​ണ​ ​ധ​ന​ല​ക്ഷ്മി​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്തെ​ ​ഹൈ​പ്പ​ർ​ ​മാ​ർ​ക്ക​റ്റ്,​ ​ക​ക്കാ​ട്ടെ​ ​വ്യാ​പാ​ര​സ്ഥാ​പ​നം,​ ​പ്ര​ഭാ​ത് ​ജം​ഗ്ഷ​ൻ,​ ​റെ​യി​ൽ​വെ​ ​സ്‌​റ്റേ​ഷ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​റെ​ഡി​മെ​യ്ഡ് ​വ​സ്ത്ര​ ​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ,​ ​പ​ട​ന്ന​പ്പാ​ല​ത്തെ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​എ​ന്നി​വ​ട​ങ്ങ​ളി​ലും​ ​റെ​യ്ഡ് ​ന​ട​ത്തി.​ ​ഇ​വി​ടെ​ ​നി​ന്നും​ ​ലാ​പ്പ്‌​ടോ​പ്പ്,​ ​ബാ​ങ്ക് ​രേ​ഖ​ക​ൾ,​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​വ​ള​പ​ട്ട​ണ​ത്ത് ​പാ​പ്പി​നി​ശേ​രി​ ​അ​ക്ഷ​യ​ ​കേ​ന്ദ്രം,​ ​വ​ള​പ​ട്ട​ണം​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നു​ ​പി​ന്നി​ലു​ള്ള​ ​ഗോ​ഡൗ​ൺ,​ ​കീ​രി​യാ​ട്ടു​ള്ള​ ​വ്യാ​പാ​ര​സ്ഥാ​പ​നം​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​പ​രി​ശോ​ധി​ച്ചു.​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളോ​ട് ​ഇ​ന്ന് ​രാ​വി​ലെ​ ​സ്റ്റേ​ഷ​നി​ലെ​ത്താ​ൻ​ ​പൊ​ലീ​സ് ​നി​ർ​ദ്ദേ​ശി​ച്ചു.