ഗ്രോ ബാഗ്  കൃഷിവകുപ്പ് ഉപേക്ഷിച്ചു

Sunday 25 September 2022 11:38 PM IST

തിരുവനന്തപുരം: പ്രകൃതിക്ക് ദോഷകരമെന്ന് ബോധ്യമായതോടെ, കൃഷി വകുപ്പ് ഗ്രോബാഗുകൾ ഒഴിവാക്കുന്നു. ടെറസിലും മറ്റും കൃഷിക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു.

പ്രകൃതിസൗഹൃദ മാർഗങ്ങളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ജീർണ്ണിച്ച് മണ്ണിനോട് ചേരുന്ന വസ്‌തുക്കൾ ഉപയോഗിച്ചുള്ള ബദലുകൾക്കാണ് മുൻഗണന.
മൺചട്ടികൾ, കയർ പിത് ചട്ടികൾ, റീസൈക്കിൾ ചെയ്യാവുന്നതും കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ എച്ച്.ഡി.പി.ഇ കണ്ടെയ്‌നറുകൾ തുടങ്ങിയവ ഉപയോഗിക്കും. കാർബൺ തുലിത കൃഷിക്ക് പ്രകൃതി സൗഹൃദമാർഗങ്ങൾ കൂടുതലായി ഉപയോഗിക്കാനുള്ള ബോധവത്‌കരണം നടത്തുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

Advertisement
Advertisement