സംരംഭകർക്കായി വെബിനാർ

Monday 26 September 2022 12:38 AM IST

പത്തനംതിട്ട : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (കീഡ്),വ്യവസായ വാണിജ്യ വകുപ്പ് സംരംഭകർക്ക് ഇകൊമേഴ്‌സിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ഫ്ലിപ്കാർട്ട് ഒഫീഷ്യൽസ് നയിക്കുന്ന പരിശീലനം ഒക്ടോബർ ഒന്നിന് രാവിലെ 11 മുതൽ 12.30 വരെ ഓൺലൈൻ (സൂം പ്ലാറ്റ്‌ഫോം)മാർഗത്തിലൂടെ സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് 29ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ : 0484 2532890, 2550322.