ജില്ലാ സംസ്കൃത ദിനാഘോഷം

Monday 26 September 2022 12:39 AM IST

അടൂർ : സംസ്കൃത അക്കാദമിക്‌ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ സംസ്കൃത ദിനാഘോഷം അടൂർ സെന്റ് മേരീസ് എം.എം.യു.പി സ്കൂളിൽ പത്തനംതിട്ട ഡി.ഇ.ഒ ഷീലാകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സീമാ ദാസ് അദ്ധ്യക്ഷയായിരുന്നു. ഡി.ബി കോളേജ് റിട്ട.പ്രിൻസിപ്പൽ ഡോ.സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃതദിന സന്ദേശവും പ്രതിഭാസമാദരണവും തിരുവല്ല ഡി.ഇ.ഒ പ്രസീന പി.ആർ നിർവ്വഹിച്ചു. അടൂർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സുശീല ദാനിയേൽ, എസ്.ഉദയകുമാർ, ലക്ഷ്മി സോമൻ എന്നിവർ പ്രസംഗിച്ചു.