മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും 2ന് ഫിൻലൻഡിലേക്ക്
Sunday 25 September 2022 11:43 PM IST
തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ മാതൃകയുള്ള രാജ്യമായ ഫിൻലൻഡിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഒക്ടോബർ 2ന് പുറപ്പെടും. ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാനും വിദ്യാഭ്യാസ മന്ത്രി ലീ ആൻഡേഴ്സൺ ഉൾപ്പെടെയുള്ളവരുമായുള്ള ചർച്ചയ്‌ക്കുമാണ് രണ്ടാഴ്‌ച നീളുന്ന യാത്ര. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും കൂടെയുണ്ട്. പ്രീപ്രൈമറി വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ ഫിൻലൻഡ് മാതൃകയും മനസിലാക്കും. സംസ്ഥാനത്ത് ഒൗദ്യോഗികമായി പ്രൈമറി വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെഭാഗമല്ല. അദ്ധ്യാപക പരിശീലനം, കരിക്കുലം എന്നിവയിൽ വരുത്തേണ്ട മാറ്റങ്ങളും പഠിക്കും.