നാഷണൽ ഗെയിംസ് റോളർ സ്‌കേറ്റിംഗ് ടീം 27ന് യാത്ര തിരിക്കും

Monday 26 September 2022 12:53 AM IST

പത്തനംതിട്ട : ഗുജറാത്തിൽ നടക്കുന്ന മുപ്പത്തിയാറാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന റോളർ സ്‌കേറ്റിംഗ് കേരളം ടീം 27ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. കോച്ചിംഗ് ക്യാമ്പ് പത്തനംതിട്ട വാഴമുട്ടം സ്‌പോർട്‌സ് വില്ലേജിലാണ് നടന്നത്. ഒരു മാസമായി നടന്നു വന്നിരുന്ന ക്യാമ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ 8 കുട്ടികളും ഇൻലൈൻ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ 7 കുട്ടികളും പങ്കെടുത്തിരുന്നു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, സെക്രട്ടറി രാജേന്ദ്രൻ നായർ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.പ്രസന്ന കുമാർ, നാഷണൽ സ്‌പോർട്‌സ് വില്ലേജ് മാനേജർ രാജേഷ് ആക്ലേത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ടീം കോച്ച് ബിജു എസ്, ടീം മാനേജർ സുജ കുമാരൻ എന്നിവർ നേതൃത്വം നൽകി. ആർട്ടിസ്റ്റിക് വിഭാഗത്തിൽ പങ്കെടുക്കുന്ന കുട്ടികൾ : അഭിജിത് അമൽ രാജ്, ജുബിൻ ജെയിംസ്, എവിൻ കോശി തോമസ്, എൻജിലിൻ ഗ്ലോറി ജോർജ്, ഐറിൻ ഹന്നാ ജോർജ് , എ.അതുല്യ , എലൈൻ സിറിൽ , അനന്ദു അജയരാജ് (പത്തനംതിട്ട സ്വദേശികൾ). ഇൻലൈൻ ഫ്രീ സ്റ്റൈൽ വിഭാഗം : അർജുൻ കൃഷ്ണ.ആർ (പത്തനംതിട്ട) , ദേവനന്ദൻ.എച്ച് (എറണാകുളം), അർഷാദ് എം.എസ്.മീരാൻ, വി.എസ് .വിപഞ്ച , മഞ്ജീത് ആർ.സുനിൽ, പി. ആർച്ച , ലക്ഷ്മി എസ്.ജ്യോതി (തിരുവനന്തപുരം സ്വദേശികൾ).